വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...26 February 2011


തീരോല്‍സവം...
തീരദേശ ജാഗ്രതാ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മുനക്കല്‍ ബീച്ചില്‍ ഫെബ്രുവരി 27 ഞായറാഴ്ച തീരോല്‍സവം നടത്തുന്നു.
കഴിഞ്ഞ ബീച്ച് ഫെസ്റ്റിവല്‍ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫെസ്റ്റിവലിന് ശേഷം ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ മുമ്പാകെ കണക്കുകള്‍ അവതരിപ്പിച്ചില്ല എന്നതായിരുന്നു അവയില്‍ പ്രധാനം . അഴീക്കോട്‌ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തിരിമറികളും അതേ തുടര്‍ന്ന് അന്നത്തെ ബാങ്ക് പ്രസിഡണ്ടിനു തല്‍ സ്ഥാനം നഷ്ടപ്പെട്ടതും ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളും ഫെസ്റ്റിവല്‍ നടക്കാതിരിക്കാന്‍ കാരണമായി.
കൊടുങ്ങല്ലൂര്‍ പോലീസിന്‍റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തനമാരംഭിച്ച തീരദേശ ജാഗ്രതാ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരോല്‍സവം നടത്തപ്പെടുന്നത്.വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ കൊടുങ്ങല്ലൂര്‍ C .I ശ്രീ കെ.എം ദേവസ്യക്ക്‌ ഉപഹാരം സമര്‍പ്പിക്കലാണ് പ്രധാന പരിപാടി. തുടര്‍ന്ന് ചവിട്ടു നാടകം , ഗാനമേള എന്നിവയും ഉണ്ടാകും.
കൊളുത്ത് ...
1 . അഴീക്കോട്‌ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഒരു ലെഡ്ജറില്‍ 'ആരോ' 4000 രൂപ വെട്ടിത്തിരുത്തി എഴുതി...
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കുറെ കോണ്ഗ്രസ്സ്കാര്‍ അണ്ടി പോയ അണ്ണാന്മാരായി....
2 സി.ഐ ക്ക് അഭിനന്ദനം അര്‍പ്പിച്ചു നാട് മുഴുവന്‍ ഇറങ്ങിയ എല്ലാ ഫ്ലക്സ്കളിലും ഒരേ ഫോട്ടോ തന്നെയാണത്രേ ഉള്ളത്. അത് C.I അദ്ദേഹം കൊടുക്കുന്നത് തന്നെയെന്നാ അസൂയക്കാരുടെ സംസാരം...
3 .കൊടുങ്ങല്ലൂരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കപ്പെട്ടത്‌ S . I ശ്രീ ബാലചന്ദ്രന്‍റെ ധീരമായ നടപടികള്‍ മൂലമാണെന്ന് പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് ചില യുവാക്കള്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് 'ഏതോ' ചില അക്രമികള്‍ നശിപ്പിച്ചു.

1 comment:

  1. സുനി&നിസ്സാര്‍,
    ഈ ബ്ലോഗിന്റെ background കണ്ണിന് അലോസരമുണ്ടാക്കുന്നതായി തോന്നുന്നില്ലേ? light background ല്‍ dark letters - അതായിരിക്കും വായിക്കാന്‍ സുഖം....സത്യം ഞാന്‍ വായിച്ചില്ല...അതുകൊണ്ട് content നെ പറ്റിയുള്ള comment പിന്നീട്.....

    ReplyDelete

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍