വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...10 February 2011

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്ടുകാര്‍...

അഴീക്കോട്‌ മുനമ്പം പാലം പണിയുമായി ബന്ധപ്പെട്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു. ശ്രീ ഉമേഷ്‌ ചള്ളിയില്‍ MLA യായിരുന്ന കഴിഞ്ഞ UDF ഭരണകാലത്താണ് അഴീക്കോട്‌ മുനമ്പം പാലത്തെക്കുറിച്ച് സജീവ ചര്‍ച്ച നാട്ടില്‍ ആരംഭിക്കുന്നത്. അന്ന് സര്‍വെ ജോലികള്‍ക്കായി 15 ലക്ഷം രൂപ ടോക്കന്‍ മണി എന്ന പേരില്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ പാലം പണിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്നു വന്ന LDF ഭരണത്തില്‍ സ്ഥലം MLA യും റവന്യു മന്ത്രിയുമായ ശ്രീ K.P.രാജേന്ദ്രന്‍ മണ്ഡലത്തില്‍ നല്‍കിയിരുന്ന നിരവധിയായ വാഗ്ധാനങ്ങളില്‍ ഈ പാലവും പലതവണ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെ പാലം പണി എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചു പല ആക്ഷന്‍ കൌന്‍സിലുകളും രൂപമെടുത്തെങ്കിലും ലക്ഷ്യ പ്രാപ്തി കൈവരിക്കാതെ പിരിച്ചുവിടപ്പെടുകയായിരുന്നു .
2010 ഡിസംബര്‍ 27 നു ശ്രീ.ടി.എന്‍.കുഞ്ഞുമൊയ്തീന്‍,കടപ്പൂര് അബ്ദുറഹ്മാന്‍,അയ്യൂബ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപമെടുത്ത പുതിയ ആക്ഷന്‍ കൌണ്‍സില്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകളനുസരിച്ച് ഇത്രയും കാലമായിട്ടും യാതൊരു പുരോഗതിയും പാലം പണിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നു സീതിസാഹിബ് ഹൈസ്കൂളില്‍ വെച്ച് നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വലിയ ജനാവലിയെ സാക്ഷിയാക്കി ,സംസ്ഥാന ബജറ്റില്‍ തുക ഉള്‍ക്കൊള്ളിക്കാം എന്ന് മന്ത്രി ഉറപ്പു നല്‍കി. കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനത്ത് ഏകദിന ഉപവാസം നടത്തിക്കൊണ്ടു സമര പരിപാടികളുമായി ആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ടു പോയി. ആക്ഷന്‍ കൌണ്‍സില്‍ കോണ്‍ഗ്രസ്സിന്റെ ചട്ടുകമാണെന്ന ആരോപണം ഇതിനിടെ ഉയര്‍ന്നു. ഇക്കഴിഞ്ഞ 5നു ചാമാക്കാലയില്‍ നിന്ന് അഴീക്കോടേക്ക് ആക്ഷന്‍ കൌണ്‍സില്‍ പദയാത്ര ആരംഭിക്കാനിരിക്കെ വളരെ നാടകീയമായി രാവിലെ 8.30 നു ശ്രീ രാജേന്ദ്രന്‍ അഴീക്കോട് ജെട്ടിയില്‍ എത്തുകയും പഞ്ചായത്ത് കമ്മറ്റി കൂടുന്നതിനിടയില്‍നിന്നും പഞ്ചായത്ത് പ്രസിഡണ്ടിനെ ജെട്ടിയിലേക്ക് വിളിച്ചു വരുത്തി ഭരണാനുമതി കൈമാറുകയുമായിരുന്നു. ശ്രീ.തോമസ്‌ ഐസക് ഇന്ന് നിയമ സഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അഴീക്കോടുകാര്‍ വലിയ പ്രതീക്ഷയിലാണ്.നാടിന്റെ സ്വപ്നം പൂവണിയുമോ...

2 comments:

  1. ഇതൊരു നല്ല തുടക്കം ആണ്.. അഴീക്കോട്മായി ബന്ധമുള്ള ഇത്തരം വാര്‍ത്തകളും അവിടെ നടക്കുന്ന മറ്റു സംഭവ വികാസങ്ങളും അപ്പപ്പോള്‍ വലയില്‍ കുടുങ്ങാന്‍ കാത്തിരിക്കുന്നു .. എല്ലാ ഭാവുഗങ്ങളും നേരുന്നു ...

    ~ബാബു അബൂബക്കര്‍

    ReplyDelete
  2. വളരെ നല്ല തുടക്കം..... പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ക്ക് അഭിനന്തനങ്ങള്‍.
    ~ഹാരിസ്‌ കടവില്‍.

    ReplyDelete

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍