വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...



13 February 2011

'SAAS'ല്‍ തീപിടുത്തം...
അഴീക്കോട്‌ സീതി സാഹിബ് ഹൈസ്കൂളിന് എതിര്‍ വശത്ത് പ്രവര്‍ത്തിച്ചു വരുന്ന വീഡിയോ ക്യാസറ്റ് ലൈബ്രറി 'SAAS'ല്‍ കഴിഞ്ഞ
ദിവസം രാത്രി തീപ്പിടുത്തമുണ്ടായി. തൊട്ടടുത്ത കടക്കാരന്‍ അനില്‍ രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ക്യാസറ്റ് കടയില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെത്തുടര്‍ന്ന് ചില്ലുപൊട്ടിച്ച് അകത്തുകടന്നു തീ അണക്കുകയായിരുന്നു.
അഴീക്കോട്‌ പ്രദേശത്തെ ആദ്യകാല വീഡിയോ ക്യാസറ്റ് ലൈബ്രറിയാണിത്. അത്യപൂര്‍വ സിനിമകളുടെ ശേഖരങ്ങള്‍ ഇവിടെയുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുന്നതേയുള്ളൂ. ഫയര്‍ എന്‍ജിനു വേണ്ടി കാത്തിരുന്നു എങ്കില്‍ ആ പ്രദേശമാകെ ചാമ്പലായേനെ എന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

No comments:

എന്തെങ്കിലും പറഞ്ഞിട്ട് പോ...

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍