വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...23 February 2011

ഉത്ഘാടന മഹാമഹം...

നാട്ടില്‍ ഉത്ഘാടനങ്ങളും ശിലാസ്ഥാപന കര്‍മങ്ങളും പൊടിപൊടിക്കുന്നു.
കഴിഞ്ഞ 15 ദിവസത്തിനിടെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മാത്രം ശ്രീ കെ.പി.രാജേന്ദ്രന്‍ ഇരുപതോളം പൊതു പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. കല്ലിടലുകളുടെയും നാട മുറിക്കലുകളുടെയും വിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പുതിയ പുതിയ കമാനങ്ങള്‍ ഓരോ ദിവസവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇവയില്‍ പകുതിയെങ്കിലും അടുത്ത സര്‍ക്കാരിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ നാട് കേരളത്തിലെ സ്വപ്ന ഭൂമിയാകും. ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു വേളയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ അദ്ദേഹം മറക്കില്ലെന്ന് കരുതാം. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന അഴീകോട് ജെട്ടി - മാര്‍ത്തോമ റോഡ്‌ പുനര്‍ നിര്‍മിക്കണം എന്നാവശ്യപ്പെട്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ തീരുമാനിച്ച പ്രദേശവാസികള്‍ക്ക് മന്ത്രി നേരിട്ടെത്തി നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. രൂക്ഷമായ കുടിവെള്ള ദൌര്‍ലഭ്യം അനുഭവിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോഴും ആഴ്ചയിലൊരിക്കലാണ് പൈപ്പ് വെള്ളമെത്തുന്നത് .നാളുകള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് ചേട്ടന്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു സമരം നടത്തിയപ്പോള്‍ മന്ത്രി നല്‍കിയ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നാടിന്റെ ഇത്തരം നീറുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം. ഒരുപാട് പേരെ നമ്മള്‍ നിയമസഭയിലേക്കയച്ചു. നാടിനു വേണ്ടി കൂടുതല്‍
കാര്യങ്ങള്‍ ചെയ്തത് ശ്രീ രാജേന്ദ്രന്‍ തന്നെ...
കൂടുതല്‍ വാഗ്ദാനങ്ങള്‍ തന്നതും...
'ചീനവലകളെ ' സ്നേഹിക്കുന്നവരുടെ അഭിനന്ദനങ്ങള്‍...
കൊളുത്ത്‌...
രാത്രി പുറത്തിറങ്ങി നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക . ടോര്‍ച്ച് കരുതിയില്ലെങ്കില്‍ മന്ത്രി വഴിയില്‍ വിതറിയ ഏതെങ്കിലും കല്ലില്‍ തട്ടി വീഴാനിടയുണ്ട്...

1 comment:

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍