വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...



19 February 2011

ഭൂമിക്കച്ചവടം വീണ്ടും സജീവമാകുന്നു...
ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായിരുന്ന ഭൂമിക്കച്ചവട രംഗം നാട്ടില്‍ വീണ്ടും സജീവമാകുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പണമൊഴുകിയിരുന്ന ഒരു മേഖലയായിരുന്നു ഇത്. വീട് വെച്ച് താമസിക്കുന്നതിനായി സ്ഥലം വാങ്ങുക എന്നതൊരു പഴഞ്ചന്‍ സങ്കല്പ്പമായി മാറി. അഡ്വാന്‍സ് തുക മാത്രം മുടക്കി 6 മാസത്തെ കരാറില്‍ ഭൂമി വാങ്ങി മറിച്ചു വില്‍ക്കുക വഴി നല്ല ലാഭം പലര്‍ക്കും ലഭിച്ചതോടെ നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നു വന്നു. ഒരുപാടു പേര്‍ ഇടനില്‍ക്കാരായും അവതരിച്ചു. ഈ മാറ്റം സാധാരണക്കാര്‍ക്ക് നാട്ടില്‍ ഭൂമി വാങ്ങി വീട് വെച്ച് താമസിക്കാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു എങ്കിലും ഒരുപാടു പേര്‍ക്ക് ഇതൊരു ഉപജീവന മാര്‍ഗം കൂടിയായിരുന്നു. ഊഹക്കച്ചവടം പരിധി വിട്ടപ്പോള്‍ സര്‍ക്കാര്‍ രെജിസ്ട്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ഭൂമിക്കു ന്യായവില നിശ്ചയിച്ചു. ഇതോടെ ഭൂമിക്കച്ചവടം നിലച്ച മട്ടായി. കൂടാതെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടതോടെ ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിന്റെ തോതും കുറഞ്ഞു. അഴീക്കോട്‌ നടന്നിരുന്ന കച്ചവടങ്ങളില്‍ ഏറിയ ശതമാനവും ഗള്‍ഫ് മണിയുടെ പിന്‍ബലത്തിലായിരുന്നു. എന്നാലിപ്പോള്‍ ഈ മേഖല വീണ്ടും ഉണര്‍ന്നു തുടങ്ങുകയാണ്. സംസ്ഥാനത്ത് 2 മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കും. പതിവനുസരിച്ച് അടുത്തത് യു.ഡി.എഫ്. ഭരണമായിരിക്കുമെന്നു പലരും കണക്കു കൂട്ടുന്നു. ഇത്തരം വിഷയങ്ങളില്‍ യു.ഡി.എഫ്. സാധാരണ ഉദാര സമീപനമാണ് പുലര്‍ത്തിപ്പോരുന്നത്. കൂടാതെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ പതുക്കെ മോചിതമായിത്തുടങ്ങുന്നു. എന്ന വാര്‍ത്തകളും വരുന്നു. നാട്ടിലെ ഇടനിലക്കാരില്‍ നിന്നും കിട്ടിയ കണക്കനുസരിച്ച് ഈ വര്‍ഷം അഴീക്കോട്‌ ഇതുവരെ അന്‍പതിനടുത്ത്‌ കച്ചവടങ്ങള്‍ നടന്നിട്ടുണ്ട്. നാട്ടില്‍ ലീവില്‍ വരുന്ന ഗള്‍ഫുകാരെ ബ്രോക്കര്‍മാര്‍ വട്ടമിട്ടു പറന്നു തുടങ്ങിയിട്ടുണ്ട്. മറ്റു പല തൊഴിലുകളിലേക്കും യുവ തലമുറ കടന്നു ചെല്ലുന്നില്ലെങ്കിലും ഭൂമിക്കച്ചവട രംഗത്തേക്ക് പരമ്പരാഗത ബ്രോക്കര്‍മാരോട് മത്സരിക്കുവാന്‍ യുവതലമുറ സജീവമായിത്തന്നെ മുന്നോട്ടു വരുന്നുണ്ട്...

1 comment:

  1. "സംസ്ഥാനത്ത് 2 മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കും. പതിവനുസരിച്ച് അടുത്തത് യു.ഡി.എഫ്. ഭരണമായിരിക്കുമെന്നു പലരും കണക്കു കൂട്ടുന്നു."
    ഊം...അതിനുള്ള എല്ലാ സാധ്യതയും ആയി വരുന്നുണ്ട്!!
    കുട്ടി, പിള്ള,മാണി,കുഞ്ഞൂഞ്ഞ്...എല്ലാവരുംകൂടെ വീണ്ടും അച്ചുമാമന് കൊണ്ടുതന്നെ കൊടുത്തേക്കും.

    ReplyDelete

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍